24 January Friday
ജില്ലാ സമ്മേളനം സമാപിച്ചു

പൗരത്വ ഭേദഗതി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണം: കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

കെഎസ്ടിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരിയിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

 ചങ്ങനാശേരി

പൗരത്വ ഭേദഗതി നിയമത്തെ രാജ്യത്തിന്റെ മതനിരപേക്ഷ മനസ് വർണ, വർഗ, ഭാഷാഭേദമന്യേ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെഎസ്‌ടിഎ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26ന് നടക്കുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കണം. ഭരണഘടനാ മൂല്യങ്ങളെ തകർത്തെറിയുന്ന നീക്കങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിയമത്തെ എതിർക്കുന്നവരെ രാജ്യദ്രോഹികളെന്നും പാക്കിസ്ഥാൻ പക്ഷപാതികളെന്നും ചാപ്പയടിച്ച്  രാജ്യമാകെ പടരുന്ന സമരത്തെ അടിച്ചമർത്താനാണ് ശ്രമം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്നവർക്ക്‌ രാജ്യത്തെ മുഴുവനാളുകളും ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്നും പ്രക്ഷോഭത്തിൽ പങ്കാളികളാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  
മാനേജർമാരുടെ ശിക്ഷാധികാരം എടുത്തുകളയുക, കെഇആർ ഭേദഗതി ചെയ്യുക, എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് കരുത്തുപകരുക, പെൻഷൻ ഉറപ്പാക്കുക, ദേശീയ വിദ്യഭ്യാസനയം കരട് രേഖ പുനപരിശോധിക്കുക, നവകേരള സൃഷ്ടിക്കായി അണിനിരക്കുക, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, ലിംഗസമത്വം ഉറപ്പാക്കുക, വനിതാ സംവരണ ബിൽ നിയമമാക്കുക, കലാകായിക പ്രവൃത്തി പരിചയ അധ്യാപക സേവനം എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുക തുടങ്ങിയ പ്രമേയങ്ങളും പാസാക്കി. സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി ബി കുരുവിള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി അനീഷ് ലാല്‍, ബി ശ്രീകുമാര്‍, വി കെ ഷിബു, അനിത ബി നായര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ബിറ്റു പി  ജേക്കബ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ ആര്‍ നടേശന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി ബി കുരുവിള വരണാധികാരിയായി. ജനറല്‍ കണ്‍വീനര്‍ ബിനു എബ്രഹാം നന്ദി പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top