28 September Monday

ലൈഫ് കുടുംബ സംഗമങ്ങള്‍ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020
കോട്ടയം
ലൈഫ് പദ്ധതിയിൽ വീടു നിർമാണം പൂർത്തിയാക്കിയവരുടെ കുടുംബ സംഗമവും അദാലത്തും ളാലം ബ്ലോക്ക് പഞ്ചായത്തിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും തിങ്കളാഴ്‌ച  നടക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പകൽ 11-ന് മാണി സി കാപ്പൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ജോസ് പ്ലാക്കൂട്ടം അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും.
 കോട്ടയം നഗരസഭയിൽ വീടു ലഭിച്ച 347 കുടുബങ്ങളുടെ സംഗമം മാമ്മൻമാപ്പിള ഹാളിൽ രാവിലെ 10.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ പി ആർ സോന അധ്യക്ഷയാകും. കലക്ടർ പി കെ സുധീർ ബാബു മുഖ്യാതിഥിയാകും.
 ഏറ്റുമാനൂർ  കൈലാസ് ഓഡിറ്റോറിയത്തിൽ 9.30 ന് ആരംഭിക്കുന്ന ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ സംഗമം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട് അധ്യക്ഷാകും. കെ സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ വകുപ്പുകൾ പങ്കെടുക്കുന്ന സേവന അദാലത്ത് നടക്കും.
വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ചൊവ്വാഴ്ച നടക്കും.
വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ പത്തിന് ആരംഭിക്കുന്ന കുടുംബസംഗമം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യും. എൻ ജയരാജ് എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും, ഭവനനിർമാണത്തിൽ മികവ് കാട്ടിയ പഞ്ചായത്തിനുള്ള അവാർഡ് വിതരണം കലക്ടർ പി കെ സുധീർ ബാബു നിർവഹിക്കും.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top