24 January Friday

മാതൃകാ ഐക്യരാഷ്ട്രസഭയ്‌ക്ക് ഇന്നുതുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020
മരങ്ങാട്ടുപിള്ളി 
കോളേജ്‌ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ നടത്തുന്ന മാതൃകാ ഐക്യരാഷ്ട്രസഭക്ക് തിങ്കളാഴ്ച മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ സ്‌കൂളിൽ തുടക്കമാവും. 13, 14, 15 തിയതികളിലായി നടക്കുന്ന പരിപാടിക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി പി ശ്രീനിവാസൻ നേതൃത്വം നൽകും. 
13ന്‌ രാവിലെ 10ന് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഹിൽസിലുള്ള കൺവൻഷൻ സെന്ററിലാണ് പരിപാടി. പരിശീലനമാണ്‌ ആദ്യദിനം. ചൊവ്വാഴ്ച സെക്യൂരിറ്റി കൗൺസിൽ, ജനറൽ അസംബ്ലി, യുഎൻ യോഗങ്ങളിൽ ചർച്ച ചെയ്യുന്ന ഇന്ത്യ -പാക് വിഷയം, ആഗോളഭീകരവാദം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
193 രാജ്യങ്ങളുടെ പതാകയേന്തി അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളോടെ കുട്ടികൾ നയിക്കുന്ന യുഎൻ സാംസ്‌കാരിക ഘോഷയാത്രയും ബുധനാഴ്ച മരങ്ങാട്ടുപിള്ളിയിൽ നടക്കും. യുഎൻ ഫോട്ടോ പ്രദർശനവും ക്രമീകരിച്ചിട്ടുണ്ട്.  15-ന് സമാപന സമ്മേളനത്തിൽ മികച്ച യു എൻ ഡെലിഗേറ്റിന് സമ്മാനവും ഉണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top