05 December Thursday

ജെ സി ഡാനിയേലിനോടുള്ള അനാദരം നിര്‍ത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
കോട്ടയം
മലയാളിയല്ലെന്ന് ആരോപിച്ച് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിനോടുള്ള അനാദരവ് തുടരുന്നത് നിർത്തണമെന്ന് ജെ സി ഡാനിയേൽ മീഡിയ സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജെ സി ഡാനിയേൽ മലയാളിയാണെന്നും ചങ്ങനാശേരി സ്വദേശിയാണെന്നുമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അവകാശപ്പെട്ടു. ചങ്ങനാശേരിയിൽ സ്ഥിതിചെയ്യുന്ന സിഎസ്‌ഐ പള്ളിയിൽ ജെ സി ഡാനിയേലിന്റെ പിതാവിന്റെ കല്ലറ കണ്ടെത്തിയിട്ടുണ്ട്‌. സിഎസ്ഐ പള്ളിയുടെ ശവക്കല്ലറയിൽ നവീകരണപ്രവർത്തനങ്ങൾക്കായി മാറ്റിയിട്ട പഴയ കല്ലറയിൽ എൻ ജെ ഡാനിയേലിന്റെ ശവക്കല്ലറ കണ്ടെത്തി. ഇത് ജെ സി ഡാനിയേലിന്റെ പിതാവിന്റെ കല്ലറയാണെന്ന്‌ ഭാരവാഹികൾ പറഞ്ഞു. 44 വർഷം മുമ്പ്‌ ട്രാവൻകൂർ എഡ്യുക്കേഷനിൽ ജോലിചെയ്തിരുന്ന വ്യക്തിയാണ് എൻ ജെ ഡാനിയേലെന്നും അദ്ദേഹം ചങ്ങനാശേരിയിൽ വച്ചാണ് മരിച്ചതെന്നും കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാനിയേലിന്റെ ശിൽപം അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാനുള്ള നടപടികൾക്ക് സർക്കാർ മുൻകൈയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ബി അനസ്, സോന എസ് നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top