Deshabhimani

കെടിഡിഎസ് ഇൻഫർമേഷൻ സെന്റർ 
ഉദ്​ഘാടനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 12:18 AM | 0 min read

കോട്ടയം
കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ(കെടിഡിഎസ്) നേതൃത്വത്തിൽ വൈക്കത്ത്​ ആരംഭിക്കുന്ന ടൂറിസം ഇൻഫർമേഷൻ ആൻഡ്‌​ ഫെസിലിറ്റേഷൻ സെന്റർ ഞായർ പകൽ​ മൂന്നിന്‌​ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെടിഡിഎസ് വഴി ബുക്ക് ചെയ്‌ത് പോകുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്‌ക്ക്‌ ഏർപ്പെടുത്തുന്ന ഇൻഷുറൻസ് പദ്ധതി സി കെ ആശ എംഎൽഎയും വിമാനത്തിലുള്ള ബജറ്റ് വിനോദയാത്ര പാക്കേജ്‌ വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷും ഉദ്‌ഘാടനം ചെയ്യും.  സൊസൈറ്റി പ്രസിഡന്റ്‌ വി സജീവ്‌കുമാർ, സെക്രട്ടറി ശരത് ചന്ദ്രൻ, രമ്യ അനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


deshabhimani section

Related News

View More
0 comments
Sort by

Home