13 November Wednesday
അക്ഷരമുറ്റം ഉപജില്ലാ മത്സരം ഇന്ന്‌

അറിവരങ്ങുണരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

 കോട്ടയം

ഒഡീസിയ –- ദേശാഭിമാനി അക്ഷരമുറ്റം ഉപജില്ലാ ക്വിസ്‌ മത്സരം ശനിയാഴ്‌ച നടക്കും. ജില്ലയിലെ 13 ഉപജില്ലാ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ്‌ മത്സരം. ഓരോവിഭാഗത്തിലും സ്‌കൂളിൽനിന്ന്‌ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയ രണ്ട്‌ കുട്ടികൾ വീതമാണ്‌ മത്സരിക്കുക. 
  വിജയികൾ ഓൺലൈനായി രജിസ്‌റ്റർ ചെയ്‌തപ്പോൾ ലഭിച്ച സാക്ഷ്യപത്രമോ സ്‌കൂൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രമോ രജിസ്‌ട്രേഷൻ സമയത്ത്‌ ഹാജരാക്കണം. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ, 10 ന്‌ ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. 10.30 ന്‌ മത്സരം തുടങ്ങും. 12ന്‌ സമ്മാനദാനം.
മത്സരരീതി, സമ്മാനഘടന, ചോദ്യാവലി, സമയക്രമം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തെല്ലായിടത്തും ഒരേ രീതിയായിരിക്കും. മത്സരപരീക്ഷകളോ മത്സരം നടത്താൻ പര്യാപ്‌തമായ സ്‌മാർട്ട്‌ ക്ലാസ്‌ റൂമുകളോ ഉള്ള സ്‌കൂളുകളിൽ മൾട്ടിമീഡിയ സംവിധാനം ഉപയോഗിച്ച്‌ മത്സരം നടത്താം. ഈ സംവിധാനം ഇല്ലാത്ത സ്‌കൂളുകളിൽ മുൻ വർഷങ്ങളിലേതുപോലെ സാധാരണ രീതിയിൽ മത്സരം നടത്താം. സ്‌കൂൾതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ പുസ്‌തകവും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സർട്ടിഫിക്കറ്റ്‌ സ്‌കൂളിൽ വിതരണം ചെയ്‌തിട്ടുണ്ട്‌. പുസ്‌തകം ഉപജില്ലാ കേന്ദ്രങ്ങളിൽ നൽകും. ഉപജില്ലാ മത്സര വിജയികൾക്ക്‌ യഥാക്രമം 1000, 750, 500, 250 രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. ഇത്‌ ഉപജില്ലാ മത്സരത്തിന്റെ സമാപനവേദിയിൽ വിതരണംചെയ്യും. ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങുന്ന നാല്‌ സ്ഥാനക്കാർക്ക്‌ സമ്മാനം നൽകുമെങ്കിലും ആദ്യ രണ്ട്‌ സ്ഥാനക്കാർ മാത്രമേ ജില്ലാ മത്സരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. 
 
 
പ്രധാന വാർത്തകൾ
 Top