24 September Thursday

24 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
 കോട്ടയം
ജില്ലയിൽ 24 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ തമിഴ്‌നാട്ടിൽനിന്ന്‌ എത്തിയതാണ്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ ആകെ 1717 പേർക്ക് കോവിഡ് ബാധിച്ചു. 1262 പേർ രോഗമുക്തരായി.  
സംസ്ഥാനത്തിന്‌ പുറത്തുനിന്നുവന്ന 158 പേരും വിദേശത്തുനിന്ന് എത്തിയ 153 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 418 പേരും ഉൾപ്പെടെ 729 പേർക്ക് പുതിയതായി ക്വാറന്റൈൻ നിർദേശിച്ചു. ജില്ലയിൽ 10,105 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 795 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. 1,115 പേരുടെ സ്രവം പരിശോധനക്കയച്ചു.  ഇതുവരെ ആകെ 40,735 സാമ്പിളുകളാണ് പരിശോധിച്ചത്.  
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 11–--ാം വാർഡിലെ(പുതക്കുഴി) ഒരുവീട്ടിലെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ബന്ധു കുളപ്പുറം മിച്ചഭൂമി കോളനിയിൽ കോവിഡ് ബാധിതനായി ഉണ്ടായിരുന്നു. ഇയാളിൽനിന്നാണ്‌ ആറുപേർക്കും രോഗബാധയുണ്ടായത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top