18 September Wednesday

കോട്ടയം–-കുമരകം റോഡ്‌ രണ്ടാംദിവസവും നിശ്‌ചലം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019
കോട്ടയം
കോട്ടയം–-കുമരകം റോഡിൽ ഞായറാഴ്‌ചയും ഗതാഗതം നിലച്ചു. കോട്ടയത്തുനിന്ന്‌ ചേർത്തല, ആലപ്പുഴ, വൈക്കം ബസ്‌ സർവീസുകൾ ഉൾപ്പെടെ നിർത്തിയിരുന്നു. രണ്ട്‌ സ്വകാര്യബസുകൾ മാത്രം ഭാഗിക സർവീസ്‌ നടത്തി. കെഎസ്‌ആർടിസി ബസുകൾ രാവിലെ ഓടിയെങ്കിലും പിന്നീട്‌ നിർത്തി. ഇല്ലിക്കൽ കവല, ആമ്പക്കുഴി, ചെങ്ങളം ഭാഗങ്ങളിലെ വെള്ളപ്പൊക്കമാണ്‌  ശനിയാഴ്‌ച മുതൽ ഗതാഗതത്തെ ബാധിച്ചത്‌. 
     കുമരകത്തുനിന്ന്‌ കോട്ടയത്തേക്ക്‌ വരേണ്ട വാഹനങ്ങൾ വെച്ചൂർ–-കല്ലറ റോഡിലൂടെയാണ്‌ എത്തിയത്‌.  ചേർത്തലക്കുള്ള കെഎസ്‌ആർടിസി ബസുകളും ഈ റോഡ്‌ ഉപയോഗിച്ചു.  
ഇല്ലിക്കൽ കവല–-തിരുവാർപ്പ്‌ റോഡും മുങ്ങിയതിനാൽ കാഞ്ഞിരം, തിരുവാർപ്പ്‌ റൂട്ടുകളിലേക്കുള്ള ബസുകളും ഞായറാഴ്‌ച നിർത്തി.
 
 
പ്രധാന വാർത്തകൾ
 Top