20 July Saturday
ക്രെയിൻ വൈദ്യുത ലൈനിൽ തട്ടി

ഷോക്കേറ്റ‌് മരണം; 13 ലക്ഷം രൂപ നഷ്ട പരിഹാരം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 

 
കോട്ടയം
ക്രെയിൻ വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റ‌് തൊഴിലാളി മരിച്ച സംഭവത്തിൽ 13 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്‌സിഡന്റ‌് ക്ലെയിംസ‌് ട്രൈബ്യൂണൽ ഉത്തരവ‌്. കൊടുങ്ങൂർ പാണാപ്പുഴ വീട്ടിൽ ഗോപാലന്റെ മകൻ ഷാജി(തങ്കച്ചൻ–-43)ആണ‌് മരിച്ചത‌്. 2015 ജൂൺ 12 നാണ‌് സംഭവം. കങ്ങഴയിൽ പഴുക്കാകളം വട്ടമല ഇബ്രാഹിംകുട്ടിയുടെ പറമ്പിൽ തടികയറ്റുന്നതിനിടെ ക്രെയിനിന്റെ ഡൂം വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യയ‌്ക്കും മക്കൾക്കും 13,00,200 രൂപ നഷ്ടപരിഹാരം നൽകാൻ ജഡ‌്ജി പി മായാദേവിയാണ‌് ഉത്തരവായത‌്. ക്രെയിനിന്റെ ഇൻഷുറൻസ‌് കമ്പനി ഒരു മാസത്തിനകം തുക കോടതിയിൽ കെട്ടിവയ‌്ക്കണം. വാദി ഭാഗത്തിനുവേണ്ടി അഡ്വ. ആന്റണി പനന്തോട്ടും ഹാജരായി.
 
 
പ്രധാന വാർത്തകൾ
 Top