20 July Saturday

മുട്ടനാട് 13800, കരിങ്കോഴി 800 ലേലംവിളിയിൽ തിളങ്ങി എലിക്കുളം നാട്ടുചന്ത

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

തളിർ പച്ചക്കറി ഉൽപാദക സംഘവും എലിക്കുളം പഞ്ചായത്തും, കൃഷിഭവനും സംയുക്തമായി കുരുവിക്കൂട് സംഘടിപ്പിച്ച നാട്ടു ചന്ത ബ്ലോക്ക് പഞ്ചായത്തംഗം റോസ്മി ജോബി ഉദ്ഘാടനംചെയ്യുന്നു

 പാലാ

കാർഷിക അതിജീവനത്തിന് കുരുവിക്കൂട് ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ എലിക്കുളം നാട്ടുചന്തയിൽ മുട്ടനാടിനും കരിങ്കോഴിക്കും വൻ ലേലം. നാടൻ വാഴക്കുലകൾ, പച്ചക്കറികൾ, അരി, വളർത്തുമൃഗങ്ങൾ തുടങ്ങി നാടൻ കറിവേപ്പില വരെ ലേലവിപണിയിൽ  വിലയിൽ മുന്നിലെത്തിയ വിപണനോൽപ്പന്നങ്ങളായി. വ്യാഴാഴ്ചത്തെ നാട്ടുചന്തയിൽ മുട്ടനാട് 13800 രൂപ ലേലവില ഉയർന്നപ്പോൾ ഒരു കരിങ്കോഴി ലേലത്തിൽ പോയത് 800 രൂപയ‌്ക്കാണ്.
തളിർ പച്ചക്കറി ഉൽപാദക സംഘവും എലിക്കുളം പഞ്ചായത്തും, കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച നാട്ടുചന്തയിലാണ് വാശിയേറിയ ലേലംവിളി നടന്നത്. കുരുവിക്കൂട് എൻഎസ്എസ് കരയോഗ അങ്കണത്തിൽ നടത്തിയ നാട്ടുചന്ത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസ്മി ജോബി ഉദ്ഘാടനംചെയ്തു. എലിക്കുളം പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷനായി. കൃഷി ഓഫീസർ നിസ്സ ലത്തീഫ്, കൃഷി അസിസ്റ്റന്റ് എ ജെ അലക്‌സ് റോയി, തളിർ പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, സാവിച്ചൻ പാംപ്ലാനിയിൽ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജസ്റ്റിൻ മണ്ഡപത്തിൽ, അനിൽകുമാർ മഞ്ചക്കുഴിയിൽ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ചതോറും രാവിലെ ഏഴ് മുതൽ ഒന്നുവരെയാണ് നാട്ടുചന്ത പ്രവർത്തനം.
 
പ്രധാന വാർത്തകൾ
 Top