18 June Tuesday

സ്നേഹിത ലീഗൽ എയ്ഡ് ക്ലിനിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 ഏറ്റുമാനൂർ

അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ‌്കിന്റെ ലീഗൽ എയ്ഡ് ക്ലിനിക്ക് തുടങ്ങി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി റ്റിറ്റി ജോർജ‌് ഉദ്ഘാടനംചെയ്തു. 
കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്ലിനിക്ക് ആരംഭിച്ചത്. 2018 മുതൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് കുടുംബകോടതിയിലെ അഭിഭാഷകയുടെ സഹായത്തോടെ മാസത്തിൽ രണ്ട് പ്രാവശ്യം നിയമസഹായം നൽകിവരുന്നുണ്ട്. ഇതിന്റെ തുടർ പ്രവർത്തനമായാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് ലീഗൽ എയ്ഡ് ക്ലിനിക്കിലൂടെ കുടുംബകോടതിയിലെ അഭിഭാഷകയുടെ സേവനം ആഴ്ചയിലൊരിക്കൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡസ്കിൽ ലഭ്യമാക്കുന്നത്. ഗാർഹിക അതിക്രമങ്ങളിലും മറ്റുപ്രശ്നങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താനാകും. നഗരസഭ വൈസ് ചെയർപേഴ്സൺ ജയശ്രീ ഗോപിക്കുട്ടൻ അധ്യക്ഷയായി.
  സിഡബ്ല്യുസി ചെയർപേഴ്സൺ ഷീജ എസ് രാജു, സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ തോമസ്,  സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്  ലീഗൽ അഡ്വൈസർ അഡ്വ. രാജി പി ജോയി, സിഡിഎസ് ചെയർപേഴ്സൺ പുഷ്പ വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ പി എൻ സുരേഷ് ചടങ്ങിൽ സ്വാഗതവും ജെൻഡർ പ്രോഗ്രാം മാനേജർ ഉഷാദേവി ചടങ്ങിൽ നന്ദിയുംപറഞ്ഞു. സ്നേഹിത സർവീസ് പ്രൊവൈഡർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top