22 September Sunday
അജൈവ മാലിന്യങ്ങള്‍ ഇന്നും ശേഖരിക്കും

- ശുചീകരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

ജില്ലാ ആശുപത്രിയിൽ നടന്ന ശുചീകരണ പരിപാടി

 കോട്ടയം

മഴക്കാല പൂർവ രോഗപ്രതിരോധ നടപടികളുടെ ഭാഗമായ ദ്വിദിന ശുചീകരണ യജ്ഞത്തിന് ജില്ലയിൽ തുടക്കം. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ശനിയാഴ‌്ച ശുചീകരണം നടന്നു. പൊതുസ്ഥലങ്ങൾ, പാതയോരങ്ങൾ, ഓടകൾ, ജലാശയങ്ങൾ എന്നിവിടങ്ങൾ മാലിന്യ മുക്തമാക്കുന്ന പ്രവർത്തനങ്ങളാണ‌് പ്രധാനമായും നടന്നത‌്. വീടുകളിൽനിന്നും മറ്റുമുള്ള അജൈവ മാലിന്യ ശേഖരണവും ആരംഭിച്ചു.
  തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന യജ്ഞത്തിൽ പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകർമ സേനാംഗങ്ങൾ, ആരോഗ്യസേന, ആശാ പ്രവർത്തകർ, തൊഴിലുറപ്പ്-, കുടുംബശ്രീ പ്രവർത്തകർ എന്നിവരും രാഷ്ട്രീയ പാർടികൾ, വ്യാപാരിവ്യവസായി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, മത- സാമൂഹിക സംഘടനകൾ, റസിഡൻസ‌് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളും പങ്കാളികളായി.
 പൊതുമരാമത്ത് നിരത്തു വിഭാഗം കണ്ടെത്തിയ 19 ഹോട് സ്‌പോട്ടുകളിൽ ആറു കേന്ദ്രങ്ങളും ശുചിയാക്കി. ഞായറാഴ‌്ച പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും വീട്ടുപരിസരങ്ങളിലും തോട്ടങ്ങളിലും മറ്റുമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് കൈമാറണമെന്നും കലക്ടർ പി കെ സുധീർ ബാബു അറിയിച്ചു. 
റബർ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ചിരട്ടകളിലും ഷേഡുകളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാൻ ഇടയുള്ളതിനാൽ ഇവ ശേഖരിച്ച് കളക്ഷൻ കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് നിർദേശിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top