18 October Friday

കെജിഒഎ ജില്ലാ സമ്മേളനം 16 ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കോട്ടയം
കെജിഒഎ 38 ാമത‌് ജില്ലാ സമ്മേളനം 16, 17 തീയതികളിൽ എസ‌്പിസിഎസ‌് ഹാളിൽ ചേരും. ശനിയാഴ‌്ച പകൽ മൂന്നിന‌് മുൻ എംഎൽഎ വി എൻ വാസവൻ ഉദ‌്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ‌് ആർ അർജുനൻ പിള്ള അധ്യക്ഷനാകും.  17 ന‌് പകൽ 11.15 ന‌് ‘ഇന്ത്യൻ ഭരണഘടനയും മൂല്യങ്ങളും  വെല്ലുവിളികളും’ എന്ന വിഷയത്തിൽ അഡ്വ‌. കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ പ്രഭാഷണം നടത്തും. 
ജില്ലാ സെക്രട്ടറി ഒ ആർ പ്രദീപ‌്കുമാർ റിപ്പോർട്ടും ട്രഷറർ ഡോ. എ പ്രവീൺ കണക്കും അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം എ നാസർ സംഘടനാ പ്രമേയം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി പ്രൊഫ. എ സുഹൃത‌്കുമാർ ചർച്ച ക്രോഡീകരിക്കും.
 
 
പ്രധാന വാർത്തകൾ
 Top