21 April Sunday

ഡോക്യുമെന്ററി ഫെസ്റ്റിവല്‍: ‘കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍’ ആദ്യ ചിത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കോട്ടയം
സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ  മുന്നോടിയായി ഇൻഫർമേഷൻ ആൻഡ‌്- പബ്ലിക്‌ റിലേഷൻസ് വകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിവൽ ഉദ്ഘാടന ചിത്രമായി ആർ ജയരാജ് സംവിധാനം ചെയ്ത ‘കടമ്മൻ: പ്രകൃതിയുടെ പടയണിക്കാരൻ’ പ്രദർശിപ്പിക്കും. 
14 ന‌് രാവിലെ 9 ന് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കോളേജ് വിദ്യാർഥികൾക്കായി സിഎംഎസ്  കോളേജിലും സ്‌കൂൾ വിദ്യാർഥികൾക്കായി എംഡി സെമിനാരി ഹൈസ്‌ക്കൂളിലും സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി സിനിമാ പ്രദർശനം 15 ന്  വൈകിട്ട് സമാപിക്കും. പൊതുജനങ്ങൾക്കായി തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ വൈകിട്ട് ആറു മുതൽ ഡോക്യുമെന്ററി പ്രദർശനം ഉണ്ടാവും. 
 
 
പ്രധാന വാർത്തകൾ
 Top