കെഎസ്ടിഎ ജില്ലാ സമ്മേളനം 23,24 തീയതികളിൽ മണർകാട് നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
രൂപീകരണ യോഗം മണർകാട് ഗവ. യുപി സ്കൂളിൽ സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ബിനു ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ എസ് അനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സാബു ഐസക് സ്വാഗതം പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ബി കുരുവിള, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു, സിപിഐ എം നേതാക്കളായ കെ എൻ ഗോപാലകൃഷ്ണൻ, എൻ അനിൽകുമാർ, സി എം മനോജ്, എം എൻ ഗോപകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് അന്ത്രയോസ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി സുധിൻ സതീശ് എന്നിവർ സംസാരിച്ചു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷിജി വി എബ്രഹാം നന്ദി പറഞ്ഞു.
ഭാരവാഹികൾ: വൈക്കം വിശ്വൻ, കെ ജെ തോമസ്, വി എൻ വാസവൻ, ടി ആർ രഘുനാഥൻ, എ വി റസ്സൽ, പി എൻ ബിനു, ജെയ്ക്ക് സി തോമസ്, കെ എൻ ഗോപാലകൃഷ്ണൻ(രക്ഷാധികാരികൾ). കെ സി ബിജു(ചെയർമാൻ), എൻ അനിൽകുമാർ, എം എൻ ഗോപാലകൃഷ്ണൻ, ജെസ്സി ജോൺ, പി ജെ കുര്യൻ, അനീഷ് ആന്ത്രയോസ്, സി എം മനോജ്, സുധിൻ സതീശ്(വൈസ് ചെയർമാന്മാർ). രാഹുൽ കെ സോമൻ(ജനറൽ കൺവീനർ). ബി ജെ പുഷ്പലത, ഷാജൻ ആന്റണി, സ്മിത ശങ്കർ(ജോ. കൺവീനർന്മാർ). 101 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..