25 January Saturday
പൗരത്വഭേദഗതി ബിൽ പിൻവലിക്കുക

ഡിവൈഎഫ്ഐ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ച് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

 

 
കോട്ടയം
 മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കാനുള്ള ദേശീയ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബുധനാഴ്‌ച ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേയ്ക്ക് മാർച്ച് ചെയ്യും. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിച്ച് വീണ്ടും വർഗീയധ്രുവീകരണം തീവ്രമാക്കുകയാണ് ബിജെപി സർക്കാർ. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി സർക്കാർ കൊണ്ടുവരുന്ന നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. കുടിയേറ്റക്കാരെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതും വർഗീയ ചേരിതിരിവ് രൂക്ഷമാക്കുന്നതുമാണ്. 
ഭരണഘടനയിലെ അനുച്ഛേദം 14 പ്രകാരം വിദേശി ആയാലും സ്വദേശി ആയാലും തുല്യതയ്ക്കുള്ള അവകാശം ഒരുപോലെയാണ്. മതം, ജാതി, ലിംഗം തുടങ്ങിയവയെ മുൻനിർത്തിയുള്ള വിവേചനങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ജനവിരുദ്ധ നിയമ നിർമാണത്തിന് എതിരായ പ്രതിഷേധത്തിൽ മുഴുവൻ യുവതീ യുവാക്കളും പങ്കാളികളാവണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ അജയ്, സെക്രട്ടറി സജേഷ് ശശി എന്നിവർ അഭ്യർഥിച്ചു. 
 
 
 
പ്രധാന വാർത്തകൾ
 Top