05 December Thursday
വാടക നിയന്ത്രണ നിയമം പാസാക്കുക

സെക്രട്ടറിയറ്റ് മാർച്ചും ധർണയും നാളെ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
കോട്ടയം
വാടകനിയന്ത്രണ നിയമം അടിയന്തരമായി പാസാക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്‌ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ എംഎൽഎയും സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു. 
 വികസനാവശ്യങ്ങൾക്ക് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുക, ദേശിയപാത വികസനം പ്രത്യേക പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും.
 വാടക നിയന്ത്രണ നിയമത്തിന്റെ പരിരക്ഷ നിലവിലില്ലാത്തത് വാടകക്കാരായ വ്യാപാരികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. കേന്ദ്ര സർക്കാരും ഹൈവേ വികസന അതോറിറ്റിയും മതിയായ ഫണ്ട് നൽകാത്തതിനാൽ ദേശിയപാത വികസനത്തിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാവുന്ന പാക്കേജ് നടപ്പാക്കാൻ കഴിയുന്നില്ല. വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
 
 
പ്രധാന വാർത്തകൾ
 Top