കോട്ടയം
അപകടമരണം സംഭവിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ഒമ്പതരലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് മുൻവശം 2012 ജൂൺ 22ന് പകൽ രണ്ടിന് കെഎസ്ആർടിസി ബസ് ഓട്ടോയിലിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച പൊൻകുന്നം 20–-ാം മൈൽ പുത്തൻപറമ്പിൽ രാജപ്പന്റെ ആശ്രിതർക്കാണ് 9,51,192 രൂപ നഷ്ടപരിഹാരം അനുവദിച്ച് പീരുമേട് എംപ്ലോയീസ് കോമ്പൻസേഷൻ ആൻഡ് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ജഡ്ജി കെ എസ് അനിൽകുമാർ ഉത്തരവിട്ടത്. തുക ഓട്ടോയുടെ ഇൻഷുറൻസ് കമ്പനി ഒരു മാസത്തിനകം കോടതിയിൽ കെട്ടിവയ്ക്കണം. വാദിഭാഗത്തിനായി അഡ്വ. ആന്റണി പനന്തോട്ടം കോടതിയിൽ ഹാജരായി.