03 December Friday

എൽഎൽബി പഠനത്തിനായി പൊറോട്ട ഉണ്ടാക്കുന്ന വിദ്യാർഥിനിക്ക് ന്യായാധിപന്റെ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

പൊറോട്ടയടിച്ച് കുടുംബ, പഠനചെലവിന് പണം കണ്ടെത്തിയിരുന്ന എൽഎൽബി വിദ്യാർഥിനി അനശ്വരക്ക്‌ 
സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് നൽകിയ 50,000 രൂപയുടെ ചെക്ക് സുരേഷ്‌കുമാർ കൈമാറുന്നു

കാഞ്ഞിരപ്പള്ളി
കുടുംബ, -പഠന ചെലവിന്‌ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കുന്ന വിദ്യാർഥിനിക്ക് ന്യായാധിപന്റെ ധനസഹായം. കാഞ്ഞിരപ്പള്ളി -എരുമേലി പാതയോരത്ത് കുറുവാമുഴി വായനശാല ജങ്‌ഷനിൽ അമ്മ സുബി  നടത്തുന്ന ആര്യാ ഹോട്ടലിൽ പൊറോട്ടാ ഉണ്ടാക്കുന്ന അനശ്വരയ്ക്കാണ് സുപ്രീംകോടതിയിലെ മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് 50,000 രൂപ സഹായമായി നൽകിയത്. തിരുവനന്തപുരം ട്രസ്റ്റിന്റെ വി ആർ കൃഷ്ണയ്യർ പുരസ്കാരമായി ഡൽഹിയിൽ വെച്ച്  ലഭിച്ച തുകയാണ് അനശ്വരയ്ക്ക് കൈമാറിയത്. തൊടുപുഴ അൽ-അസ്ഹർ കോളേജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിനിയായ അനശ്വരയ്‌ക്ക്‌ പഠനത്തിനായി ലാപ്ടോപ്‌ വാങ്ങാൻ ഈ തുക ചെലവഴിക്കും. തിരുവനന്തപുരം ലോ ട്രസ്റ്റ് ചെയർമാൻ പി സന്തോഷ് കുമാർ അൻപതിനായിരം രൂപയുടെ ചെക്ക് ഞായറാഴ്ച കൈമാറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top