16 January Saturday

അപകടമേഖലകളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണം: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
കോട്ടയം
മണർകാട്‌ അടക്കമുള്ള അപകടമേഖലകളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ. കഴിഞ്ഞദിവസമാണ്‌ മണർകാട്‌ വെള്ളക്കെട്ടിൽ വീണ് അയ്യമ്പുഴ അമലാപുരം ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ‌ മരിച്ചത്‌. ‌മണർകാട് ഏറ്റുമാനൂർ ബൈപാസിൽ പാലമുറി ഭാഗത്ത് എത്തിയപ്പോൾ വെള്ളക്കെട്ടിൽ കാറടക്കം ഒലിച്ച്‌ പോവുകയായിരുന്നു. 
അദ്ദേഹത്തിന്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ഇവിടെ പൊതുമരാമത്ത്‌ വകുപ്പിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന്‌ വി എൻ വാസവൻ ആവശ്യപ്പെട്ടു. ‌ 
 ഈ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണം. ആധുനികനിലവാരത്തിൽ നിർമിച്ച റോഡായതിനാൽ വെള്ളം കവിഞ്ഞൊഴുകിയാലും റോഡിന്‌ കേടുപാടുകൾ സംഭവിക്കാനിടയില്ല.  റോഡ് മണ്ണിട്ടുയർത്തണമെന്ന ആവശ്യം അശാസ്ത്രീയമാണെന്നാണ് സാങ്കേതിക വിദഗ്‌ധരുടെ അഭിപ്രായം. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലെങ്കിൽ വെള്ളപ്പാച്ചിലിൽ റോഡ്‌ തന്നെ ഒഴുകിപ്പോകാൻ സാധ്യതയുണ്ട്‌. ഇനിയൊരു ജീവൻപൊലിയാൻ അവസരമുണ്ടാക്കാതെ സമീപ പ്രദേശങ്ങളിലെ സമാന സാഹചര്യം നിലനിൽക്കുന്നിടത്തെല്ലാം ക്രാഷ് ബാരിയറുകൾ അടിയന്തരമായി സ്ഥാപിക്കക്കണം. അതോടൊപ്പം അപ്രോച്ച് റോഡിന്റെ വശങ്ങളിലും ക്രാഷ് ബാരിയർ സ്ഥാപിക്കാൻ നടപടി  സ്വീകരിക്കണമെന്നും വി എൻ വാസവൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top