20 September Friday

വീടുവിട്ടതിന്റെ വേദനയില്‍ അമ്മമാര്‍; സാന്ത്വനം പകര്‍ന്ന് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കോട്ടയം
സ്വന്തമായുള്ളതെല്ലാം കൈവിട്ടതിനെക്കുറിച്ച് മന്ത്രിയോട്‌ വിവരിക്കുമ്പോൾ വീട്ടമ്മമാരുടെ കണ്ണുനിറഞ്ഞു. ഇപ്പോൾ സുരക്ഷിതരാണെങ്കിലും വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കാത്തിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് പലരും പങ്കുവച്ചത്. ക്യാമ്പുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി പി തിലോത്തമൻ. ക്യാമ്പുകളിൽ അസൗകര്യങ്ങൾ നേരിടുന്ന പക്ഷം ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് നിർദേശിച്ചു. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. 
  രാവിലെ കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ, മുത്തോലി സെന്റ് ആന്റണീസ് സ്‌കൂൾ, പാലാ ഗവൺമെന്റ് ഹൈസ്‌കൂൾ, കിഴതടിയൂർ എൻഎസ്എസ് കരയോഗം ഹാൾ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിച്ചു. 
തുടർന്ന് മീനച്ചിൽ താലൂക്ക് ഓഫീസിൽ താലൂക്ക് തലത്തിലെ
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലും കലക്ടറേറ്റിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുത്തു. കലക്ടർ പി കെ സുധീർ ബാബു, സബ് കലക്ടർ ഈശ പ്രിയ, എഡിഎം അലക്‌സ് ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top