12 August Wednesday
റോഡുകൾ അടച്ചു

പാറത്തോട് എട്ടാം വാർഡ് കണ്ടെയ്‌ൻമെന്റ്‌ സോൺ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
കാഞ്ഞിരപ്പള്ളി
ഇടക്കുന്ന സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ(72)ക്ക്‌ സമ്പർക്കത്തിലൂടെ കോവിഡ്- 19 സ്ഥിരീകരിച്ചതോടെ പാറത്തോട് പഞ്ചായത്ത് എട്ടാം വാർഡ് കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു. പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് പൂർണമായും ഏഴ്, ഒമ്പത് വാർഡുകൾ ഭാഗികമായുമാണ് അടച്ചത്. ഈ വാർഡുകളിൽ കൂടി കടന്നുപോകുന്ന ഇടക്കുന്നം എൻഎസ്എസ് ഓഡിറ്റോറിയം, പാറത്തോട് പള്ളിപ്പടി റോഡ് എൻഎസ്എസ് ഓഡിറ്റോറിയം ജങ്‌ഷൻ -പള്ളിമുക്ക് റോഡ്, സിഎസ്ഐ–-കാരികുളം റോഡ് എന്നിവ പൊലീസ് അടച്ചു. പാറത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ മുന്നറിയിപ്പ് പ്രചാരണം നടത്തി. അണുനശീകരണം തുടങ്ങി. ഈ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ പകൽ 11ന് തുറന്ന്‌ രാത്രി ഏഴിന് അടയ്ക്കണം.
രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ തുടങ്ങി. ഇയാൾ പാറത്തോട്ടിലെ സ്വകാര്യ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്‌.  

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top