03 August Monday

കോവിഡ്‌: എംജിയിൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
കോട്ടയം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എംജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് സർവകലാശാല അറിയിപ്പനുസരിച്ച് എത്തുന്നവരെ മാത്രമേ ക്യാമ്പസിൽ പ്രവേശിപ്പിക്കൂ. രേഖകൾ കാണിച്ച് പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
 മറ്റുള്ളവർ സർവകലാശാലയുടെ ഓൺലൈൻ സേവനം ഉപയോഗിക്കണം. ഒറിജിനൽ ഡിഗ്രി, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്‌, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ജനുവിനസ് വെരിഫിക്കേഷൻ, ട്രാൻസ്‌ക്രിപ്റ്റ്, സെമസ്റ്റർവൈസ് ഗ്രേഡ് കാർഡ്, ഇക്വലൻസി, എലിജിബിലിറ്റി, മൈഗ്രേഷൻ, മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, കോഴ്‌സ് സർട്ടിഫിക്കറ്റ്, കണ്ടൊണേഷൻ, റീ അഡ്മിഷൻ, ഇന്റർകോളജ് ട്രാൻസ്ഫർ എന്നിവയ്ക്ക് വെബ്‌സൈറ്റിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ,  ഓൺലൈൻ സർട്ടിഫിക്കറ്റ് പോർട്ടൽ ലിങ്കുകൾ വഴി അപേക്ഷിക്കാം. മറ്റ്‌ സേവനങ്ങൾക്ക് generaltapaladmn@mgu.ac.in, tapal1@mgu.ac.in എന്നീ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ബ്രേക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സ്ഥാപിച്ച കിയോസ്‌കുകളിലെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ അണുവിമുക്തമാക്കിയ ശേഷമേ ഓഫീസിൽ പ്രവേശിക്കാവൂ. തെർമൽ സ്‌കാനർ ഉപയോഗിച്ച് ദിവസവും ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്‌. മറ്റു സെക്ഷനുകൾ സന്ദർശിക്കുന്നതിന് നിയന്ത്രണമുണ്ട്. അഭിമുഖങ്ങൾക്കും ഔദ്യോഗിക ഹിയറിങ്ങുകൾക്കും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദേശം നൽകി. ലിഫ്റ്റിൽ ഒരേ സമയം നാലു പേരെയേ അനുവദിക്കൂ. സർവീസ് സംഘടനകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചേ പ്രവർത്തനങ്ങൾ നടത്താവൂ. മുൻകരുതലുകൾ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top