കോട്ടയം
കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ കെടുതികളുണ്ടായാൽ നേരിടാൻ ജില്ല സജ്ജമായി. ഇതിനുവേണ്ട ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഉന്നതോദ്യോഗസ്ഥരുടെ യോഗംചേർന്നു. ഇതുവരെ നടത്തിയ ഒരുക്കങ്ങൾ അതത് വകുപ്പുകളുടെ ജില്ലാ മേധാവികൾ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കലക്ടർ വി വിഗ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്, ജില്ലാ ഫയർ ഓഫീസർ റെജി വി കുര്യാക്കോസ്, തദ്ദേശഭരണ ജോ. ഡയറക്ടർ ബിനു ജോൺ, എഡിഎം റെജി പി ജോസഫ്, ആർഡിഒമാരായ പി ജി രാജേന്ദ്രബാബു, വിനോദ് രാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, എന്നിവരും പൊതുമരാമത്ത് വകുപ്പ് , ജലവിഭവ, പൊലീസ്, അഗ്നിരക്ഷാ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. സി കെ ആശ എംഎൽഎ, തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..