05 August Thursday

ഇന്ധന വിലവർധന: 
പ്രധാനമന്ത്രിക്ക് 100 കത്തയച്ച് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
പൂഞ്ഞാർ 
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഡി വൈഎഫ് ഐ പൂഞ്ഞാർ സൗത്ത് ടൗൺ യൂണിറ്റ് കമ്മിറ്റി  പ്രധാനമന്ത്രിക്ക് 100 കത്തയച്ച് പ്രതിഷേധിച്ചു.   ഇന്ധന വില കുറയ്ക്കണം എന്നാവിശ്യപ്പെട്ടാണ് കത്തുകൾ അയച്ചത്. വ്യത്യസ്തമായ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ് മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ടി എസ് സിജു, ഏരിയ കമ്മിറ്റി അംഗം സ്നേഹധനൻ, ബ്രാഞ്ച് സെക്രട്ടറി പ്രമോദ് പി ജി. ഡിവൈഎഫ്ഐ  മേഖല ട്രഷറർ സതീഷ് കെ പി, ടൗൺ യൂണിറ്റ്  സെക്രട്ടറി ജിതിൻ ശശി, പ്രസിഡന്റ്‌ അഡ്വ. ഈശ്വർ  രാജ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top