03 August Tuesday

ഇന്ധന വിലവർധന നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
പൂഞ്ഞാർ 
ഇന്ധനവില വർധനയിൽ പ്രതിക്ഷേധിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പെട്രോൾ പമ്പിനും,കേന്ദ്ര സർക്കാർ ഓഫീസിന്  മുൻപിലും പ്രതിഷേധം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട പോസ്റ്റ്‌ ഓഫീസിന് മുൻപിൽ നടന്ന സമരം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ്,  കടനാട് സിപിഐ എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫും ഉദ്‌ഘാടനം ചെയ്തു.  വിവിധ കേന്ദ്രങ്ങളിൽ  ഫെഡറേഷൻ ഏരിയ സെക്രട്ടറി ടി എസ് സ്നേഹാധനൻ, പ്രസിഡന്റ്‌ കെ എൻ ഹുസൈൻ,  സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ റെജി ജേക്കബ്, ടി എസ് സിജു, അനൂപ് കെ കുമാർ, വി കെ മോഹനൻ എന്നിവർ പങ്കെടുത്തു.
പൊൻകുന്നം
ഓട്ടോ-ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ ഫെഡറേഷൻ(സിഐടിയു) നേതൃത്വത്തിൽ പെട്രോൾ വില വർധനക്കെതിരെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ സമരം സംഘടിപ്പിച്ചു. വാഴൂർ ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടന്നു. പൊൻകുന്നത്ത് നടന്ന സമരം സിഐടിയു വാഴൂർ ഏരിയ സെക്രട്ടറി അഡ്വ. ഡി ബൈജു ഉദ്ഘാടനം ചെയ്തു. മറ്റൊരു കേന്ദ്രത്തിൽ നടന്ന സമരം സിഐടിയു ഏരിയ ട്രഷറർ ഐ എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുകേഷ് മുരളി, കെ എൻ ദിലീപ്, വി ഡി സാബു എന്നിവർ പങ്കെടുത്തു. വാഴൂർ പഞ്ചായത്തിൽ വിവിധ പമ്പുകൾക്ക് മുമ്പിൽ സമരം നടന്നു. പുളിക്കൽ കവലയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി അഡ്വ. ബെജു കെ ചെറിയാൻ, കൊടുങ്ങൂരിൽ സിഐടിയു പഞ്ചായത്ത് കൺവീനർ ടി എൻ ഗോപി, 18-ാം മൈലിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ഡി സേതുലക്ഷ്മി, ചെങ്കൽപള്ളിയിൽ ഓട്ടോറിക്ഷ യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ജിനുരാജ് എന്നിവർ ഉദ്ഘാടനം ചെയ്തു. മനോജ് കുമാർ, സനൽ ബേബി, അനിൽകുമാർ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
ഈരാറ്റുപേട്ട -
പെട്രോൾ ഡീസൽ വിലവർധയിൽ പ്രതിഷേധിച്ച് ജനതാദൾ എൽവൈജിഡി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ പെട്രോൾ പമ്പിൽ പ്രധിഷേധ സമരം നടത്തി, പാർടി ജില്ലാ സെക്രട്ടറി സിദ്ദിഖ് തലപ്പള്ളി ഉദഘാടനം ചെയ്തു, എൽജെവൈ   മണ്ഡലം പ്രസിഡന്റ് നോബി ജോസ് അധ്യക്ഷനായി. ഷെബീബ് ഖാൻ, ഷെനീർ മഡത്തിൽ, നിയാസ് വട്ടക്കയം തുടങ്ങിയവർ പ്രസംഗിച്ചു
പാലാ
പെടോളിനും ഡീസലിനും അടിക്കടി വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഓട്ടോ-ടാക്സി ആൻ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ തൊഴിലാളി പ്രതിഷേധം. പാലാ ഏരിയയിൽ 18 കേന്ദ്രങ്ങളിലായി നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് ലാലിച്ചൻ ജോർജ്, ജോയിൻറ് സെക്രട്ടറി ഷാർളി മാത്യു, ഫെഡറേഷൻ ഏരിയ ഭാരവാഹികളായ ജോയി കുഴിപ്പാല, കെ കെ ഗിരീഷ്, പി എം ജോസഫ്, ടി ആർ വേണുഗോപാൽ, വി ജി സലി, എ എസ് ചന്ദ്രമോഹൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയും പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചതിലും പ്രതിഷേധിച്ച്‌ ഓട്ടോ ടാക്സി ഫെഡറേഷൻ(സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച്‌ സമരം സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരമാണ്‌ സമരം. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുന്നതിലും ഫെഡറേഷൻ പ്രതിഷേധിച്ചു. മുക്കൂട്ടുതറയിൽ പോസ്റ്റ്‌ ഓഫിസിനുമുന്നിലും സമരം നടത്തി. പി എസ്‌ സുരേന്ദ്രൻ, പി കെ നസീർ, കെ സി  ജോർജുകുട്ടി, കെ എസ്‌ ഷാനവാസ്‌, സാജൻ വർഗീസ്‌ എന്നിവർ വിവിധ സ്ഥലങ്ങളിൽ സമരം ഉദ്‌ഘാടനം ചെയ്തു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top