21 September Saturday

അതിഥികളായെത്തി; അഭിമാനമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

 കോട്ടയം

അതിഥി വിദ്യാർഥികളായെത്തി അക്ഷര നഗരിക്ക‌് റാങ്കും നേടിക്കൊടുത്ത‌് അവർ മടങ്ങി. വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഇതരസംസ്ഥാന വിദ്യാർഥികളായ അക്വിബ‌് നവാസും അനിരുദ്ധ കുൽക്കർണിയുമാണ‌് സംസ്ഥാന പട്ടികയിൽ മൂന്നും പത്തും റാങ്കുകൾ കരസ്ഥമാക്കി അഭിമാന താരങ്ങളായി മാറിയത‌്.
നവോദയ ദക്ഷിണാ ഫൗണ്ടേഷനും നവോദയ വിദ്യാലയവും ചേർന്ന‌് ഐഐടി പ്രവേശനപരീക്ഷ പരിശീലന പദ്ധതിയിലാണ‌് ഇരുവരും വടവാതൂർ നവോദയിലെത്തിയത‌്. പ്ലസ‌് വൺ, പ്ലസ‌്ടു ക്ലാസിനൊപ്പം ജെഇഇ പരീശീലനവും നൽകും. ടൈം എന്ന സ്ഥാപനത്തിലെ വിദഗ‌്ധരാണ‌് ക്ലാസുകൾ എടുക്കുന്നത‌്. 
ജാർഖണ്ഡ‌ിലെ പലാമുവിൽ നിന്നാണ‌് ആക്വിബ‌് നവാസ‌് കോട്ടയത്തെത്തിയത‌്. അച്ഛൻ ഉബൈദ‌് നവാസ‌് ഇലക‌്ട്രിസിറ്റി കരാർ ജീവനക്കാരനാണ‌്. അമ്മ റുമാന ഫർഹാന വീട്ടമ്മയും. സംയുക്ത എൻജിനിയറിങ‌് പ്രവേശന പരീക്ഷയിൽ 132ാം റാങ്കുമുണ്ട‌്. സഹോദരനും  നവോദയ വിദ്യാർഥിയാണ‌്. മഹാരാഷ‌്ട്ര ലത്തൂരിൽ നിന്ന‌് എത്തിയ അനിരുദ്ധ കുൽക്കർണി പ്ലസ‌് വണ്ണിലാണ‌് കോട്ടയത്ത‌് എത്തിയത‌്. ജെഇഇ പരീക്ഷയിൽ 1507ാം റാങ്കും നേടിയിരുന്നു. പ്രാദേശിക പത്രപ്രവർത്തകൻ അശോക‌് കുൽക്കർണിയാണ‌് അച്ഛൻ. സംഗീത കുൽക്കർണി അമ്മയും. സഹോദരനും സഹോദരിയുമുണ്ട‌്.
 
 
പ്രധാന വാർത്തകൾ
 Top