19 September Thursday
ചോദ്യപേപ്പറിൽ ആശയക്കുഴപ്പം

എംകോം ടാക്സേഷൻ പരീക്ഷ മൂന്നിടത്ത‌് വീണ്ടും നടത്തും

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

 

 
കോട്ടയം 
എംജി സർവകലാശാലയുടെ എംകോം ടാക്സേഷൻ പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം ചെയ‌്തതിൽ  ആശയക്കുഴപ്പമുണ്ടായതിനെത്തുടർന്ന‌് മൂന്നു കോളേജുകളിലെ പരീക്ഷ നിർത്തി വച്ചു. ചോദ്യപേപ്പർ മാറിയതായി കണ്ടെത്തിയ ഈ മൂന്നിടത്തും വീണ്ടും പരീക്ഷ നടത്തും.
വെള്ളിയാഴ്ചയാണ‌് പരീക്ഷ നടന്നത്. വാറ്റ് ഉൾപ്പെടുന്ന ടാക്സേഷനായിരുന്നു അടുത്ത കാലംവരെ മുഴുവൻ കോളേജുകളിലും പഠിപ്പിച്ചിരുന്നത്. ജിഎസ്ടി  വന്നതോടെ ഇതനുസരിച്ച് സിലബസ് പരീഷ‌്കരിച്ചു. ജിഎസ്ടി ഓപ്ഷനായി സ്വീകരിക്കാൻ  അവസരവും നൽകി. ഇതോടെ ചില കോളേജുകൾ ജിഎസ്ടി സ്വീകരിച്ചു. എന്നാൽ വാറ്റ് ഉൾപ്പെടുന്ന ടാക്സേഷന്റെ ചോദ്യപേപ്പറാണ‌്  ഈ കോളേജുകളിൽ പരീക്ഷയ‌്ക്ക‌് വിതരണം ചെയ‌്തത‌്. തുടർന്ന‌് കോളേജ‌് അധികൃതർ സർവകലാശാലാ അധികൃതരെ ബന്ധപ്പെട്ടു. ഇതോടെ പരീക്ഷ നിർത്തിവയ‌്ക്കാൻ  നിർദേശം നൽകുകയായിരുന്നു.  
ആശയക്കുഴപ്പം മൂലമാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും ജിഎസ്ടി ഓപ്ഷനായി സീകരിച്ച മൂന്നു കോളേജുകളിൽ 35 ദിവസത്തിനുശേഷം പ്രത്യേക ചോദ്യപേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തുമെന്നും സർവകലാശാലാ അധികൃതർ അറിയിച്ചു. കോട്ടയം ബിസിഎം, എറണാകുളം രാജഗിരി അടക്കം മൂന്നു കോളേജുകളാണ്  ജിഎസ്ടി ഓപ്ഷനായി സീകരിച്ചത‌്.
 
 
 
പ്രധാന വാർത്തകൾ
 Top