24 June Monday

ബിഎസ‌്എൻഎൽ ഗോഡൗണിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
കോട്ടയം
തിരുനക്കര ബിഎസ‌്എൻഎൽ ഓഫീസിനു സമീപമുള്ള ഗോഡൗൺ കത്തിനശിച്ചു. വെള്ളിയാഴ‌്ച രാവിലെ എട്ടോടെയാണ‌് സംഭവം. അകത്തുനിന്ന‌് പുകയുയരുന്നത‌് റോഡിലൂടെ പോയവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഫയർഫോഴ‌്സ‌് യഥാസമയം എത്തി തീയണച്ചതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ല. ബിഎസ‌്എൻഎൽ ഓഫീസിന്റെ പിൻവശത്താണ‌് ഗോഡൗൺ. ഫയർഫോഴ‌്സ‌് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. കേബിളുകളും പഴയ ചില ഫയലുകളും കത്തിനശിച്ചു. ഗോഡൗണിനു സമീപത്തെ ചപ്പുചവറിൽ പിടിച്ച തീ ഗോഡൗണിലേക്ക‌് പടരുകയായിരുന്നെന്ന‌് അനുമാനിക്കുന്നു. തീ മറ്റിടങ്ങളിലേക്ക‌് പടരാതിരിക്കാൻ ഫയർ ഫോഴ‌്സ‌് ജീവനക്കാർ പ്രത്യേകം ശ്രദ്ധിച്ചു. തൊട്ടടുത്ത‌് ട്രാൻസ‌്ഫോമറുമുണ്ട‌്. തീപിടിച്ചപ്പോൾ വൈദ്യുത ബന്ധം വിഛേദിച്ചിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top