16 February Saturday
പ്രളയ ദുരിതാശ്വാസം

ജില്ലാ സഹകരണ ബാങ്ക‌് ജീവനക്കാർ 90.9 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ദേശാഭിമാനി അക്ഷരമുറ്റം വേദിയിൽവച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോട്ടയം ജില്ലാ ബാങ്ക്‌ ജീവനക്കാരുടെ സംഭാവന മുഖ്യമന്ത്രി പിണറായി വിജയന്‌ ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റർ ബിനോയ്‌ കുമാർ നൽകുന്നു

  

കോട്ടയം
പ്രളയ ദുരിതാശ്വാസത്തിൽ അകപ്പെട്ടവർക്ക‌് കോട്ടയം ജില്ലാ സഹകരണ ബാങ്ക‌് ജീവനക്കാരുടെ കൈത്താങ്ങ‌്. സംസ്ഥാന പുനർനിർമിതിക്കായി ജീവനക്കാർ സമാഹരിച്ച ഒരുമാസത്തെ ശമ്പ‌ളമായ 90.9 ലക്ഷം രൂപയുടെ ചെക്ക‌് മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറി.  കോട്ടയം നെഹ‌്റു സ‌്റ്റേഡിയത്തിൽ നടന്ന ഒഡീസിയ – -ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ ബാങ്ക‌് അഡ‌്മിനിസ‌്ട്രേറ്റർ ബിനോയ‌് കുമാറിൽ നിന്ന‌് മുഖ്യമന്ത്രി ചെക്ക‌് ഏറ്റുവാങ്ങി. ജനറൽ മാനേജർ റോയി എബ്രഹാം, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രസന്നൻ ആനിക്കാട‌്, ഡിബിഇഎഫ‌്(ബെഫി) ജില്ലാ സെക്രട്ടറി കെ പി ഷാ എന്നിവർ പങ്കെടുത്തു.
  
 
പ്രധാന വാർത്തകൾ
 Top