16 February Saturday

ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പ് ഇന്ന‌് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പിൽ നിന്നും

 
കുമരകം
ജലത്തിന്റെ നാട്ടിൽ ജലച്ചിത്രത്തിന്റെ ആസ്വാദന വിരുന്ന് ഒരുക്കിയ ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പ് തിങ്കളാഴ‌്ച സമാപിക്കും. ക്യാമ്പിന്റെ മൂന്നാം ദിനം ഞായറാഴ്ച കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ അവതരണമാണ് മാറ്റ് കൂട്ടിയത്. ഇന്ത്യയിലെ തന്നെ ശ്രദ്ധേയരായ ചിത്രകാരന്മാരുടെ ഇടയിൽ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെ കടലും പാറക്കെട്ടുകളും ക്യാൻവാസിൽ വിരിയിച്ച് ചന്ദ്രൻ കാണികളുടെ കൈയടി നേടി. 
കേരളത്തിന് പുറത്ത് നിന്നുള്ള ചിത്രകാരൻമാരായ മിലിന്ദ് മുളിക്, ബിജയ് ബിസ്വാൾ, രാജേഷ് സാവന്ത്, ഗുൽഷൻ അചാരി, സഞ‌്ജയ് ബാനർജി എന്നിവർ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള സുനിൽ ലിനസ് ഡെ, മോപ്പസാങ്ങ് വാലത്ത്, ബി ടി കെ അശോക്, വിനിഷ് മുദ്രിക എന്നിവരുടെ കരവിരുതും പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനം തിങ്കളാഴ‌്ച ഉച്ചയ്ക്ക് അവസാനിക്കും.
 
 
 
പ്രധാന വാർത്തകൾ
 Top