23 January Wednesday

എമർജൻസി മെഡിക്കൽ കെയർ നിയമം: ശിൽപശാല 17 ന‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
കോട്ടയം
എംജി സർവകലാശാല നിയമ വകുപ്പ‌് എമർജൻസി മെഡിക്കൽ കെയർ അവകാശ ബില്ലിന്റെ കരടു രേഖ തയ്യാറാക്കുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിക്കും. 17 ന‌് രാവിലെ പത്തിന‌് കോട്ടയം എസ‌്എച്ച‌് മൗണ്ടിലുള്ള സ‌്കൂൾ ഓഫ‌് ഇന്ത്യൻ ലീഗൽ തോട്ടിൽ നടക്കുന്ന ശിൽപശാല മന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനം ചെയ്യും. കേരള നിയമ പരിഷ‌്കരണ കമീഷൻ അധ്യക്ഷൻ ജ. കെ ടി തോമസ‌് മുഖ്യാതിഥിയാകും. സംസ്ഥാന മനുഷ്യാവകാശ കമീഷനംഗം അഡ്വ. കെ മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും. നിയമ പരിഷ‌്കരണ കമീഷനംഗം ഡോ. എൻ കെ ജയകുമാർ കരട‌് ബിൽ അവതരിപ്പിക്കും. ചർച്ചകളിൽ ആരോഗ്യ–-നിയമ മേഖലകളിൽനിന്നുള്ള വിദഗ‌്ധർ പങ്കെടുക്കും. 
  ചർച്ചകളുടെയും പഠനങ്ങളുടെയും വെളിച്ചത്തിലാണ‌് കേരള നിയമ പരിഷ‌്കരണ കമീഷൻ തയ്യാറാക്കുന്ന എമർജൻസി ഹെൽത്ത‌് കെയർ ബില്ലിന്റെ കരടുരൂപം നിയമസഭയിൽ അവതരിപ്പിക്കുന്നത‌്. ജീവൻ രക്ഷാ രംഗത്ത‌് നിർണായകമായ നിയമനിർമാണമാണ‌് കരടു ബിൽ ലക്ഷ്യം വയ‌്ക്കുന്നത‌്. ആരോഗ്യരംഗത്തെ എല്ലാ മേഖലയെയും സ‌്പർശിക്കുന്ന നിയമം ഡോക്ടർ–-രോഗീ ബന്ധത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കും. ശിൽപശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ seminarsilt@gmail.com എന്ന ഇ മെയിലിലോ 9446126162 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top