കുമരകം
മണിയാപറമ്പ് - ‐ മുഹമ്മ ബോട്ട് മുടങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മണിയാപറമ്പുമുതൽ ചീപ്പുങ്കൽവരെയുള്ള ഭാഗത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണ് അടഞ്ഞത്. അയ്മനം, ആർപ്പൂക്കര പഞ്ചായത്തിലെ സ്കൂൾ കുട്ടികളും കർഷക തൊഴിലാളികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
മുഹമ്മ സ്റ്റേഷന്റെ കീഴിലാണ് ബോട്ട്. യാത്രക്കാർ മറ്റു മാർഗങ്ങളെ ആശ്രയിച്ച് ലക്ഷ്യ സ്ഥാനത്തെത്തുമ്പോഴേയ്ക്കും സമയ നഷ്ടവും അധിക ചെലവുമാണ്. ബോട്ടിൽ എത്തുന്ന വിദ്യാർഥികൾ ചീപ്പുങ്കൽ ഇറങ്ങി ഇവിടെ നിന്നും ബസിലാണ് കുമരകത്തെ സ്കൂളുകളിൽ എത്തുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്ന രോഗികളുടെ ആശ്രയവും ഈ ബോട്ടാണ്. ഇവർ മണിയാപറമ്പ് ഇറങ്ങിയാണ് ആശുപത്രിയിൽ പോകുക. ഇപ്പോൾ വള്ളങ്ങളാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..