05 December Thursday
അരിയിൽ കീടനാശിനി പ്രയോഗം

സ്ഥാപനം ഡിവൈഎഫ്‌ഐ പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019
ഏറ്റുമാനൂർ
അരിയിൽ കീടനാശിനി പ്രയോഗിച്ച സംഭവത്തിൽ നടപടിയെടുക്കാത്തതിലും സ്ഥാപനം തുറന്ന് പ്രവർത്തിച്ചതിലും ഡിവൈഎഫ്ഐ ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച്‌ സ്ഥാപനം താഴിട്ടു പൂട്ടി. വ്യാഴാഴ്ച ഉച്ചയോടെയാണ് പേരൂര്‍ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡ്സിൽ ഇവരുടെതന്നെ അതിരമ്പുഴ ഗോഡൗണിൽനിന്ന്‌ എത്തിച്ച അരിച്ചാക്കുകൾക്കിടയിൽ മാരക കീടനാശിനി കണ്ടെത്തിയത്. പരിശോധനയിൽ ആലുമിനിയം ഫോസ്ഫൈഡ്  അടങ്ങിയ സെൽഫോസ് വിതറിയതായി കണ്ടെത്തി.
 അരി ഇറക്കിയ കയറ്റിറക്ക് തോഴിലാളികൾക്ക് ശ്വാസതടസവും  ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെല്‍ഫോസ് 
കണ്ടെത്തിയത്. കീടനാശിനി പ്രയോഗം അശാസ്ത്രീയമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. സാധാരണ അലൂമിനിയം ഫോസ്ഫൈഡ് നിശ്ചിതഅളവിൽ വായുവിൽ തുറന്ന് വയ്ക്കുകയാണ് ചെയ്യണ്ടത്. മാത്രമല്ല ലൈസൻസ് ഉള്ള അതോറിറ്റിക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ അനുവാദമുള്ളു. വെയർഹൗസ് അധികൃതർ നേരിട്ടെത്തിയാണ് കീടനാശിനി പ്രയോഗിക്കുന്നതെന്ന്‌ ഉടമകൾ പറയുന്നുണ്ടെങ്കിലും അന്വേഷണം നടക്കുകയാണ്. 
  ശേഖരിച്ച സാമ്പിളുകളുടെ പരിശോധന റിപ്പോർട്ട് വന്നശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ്‌ സ്ഥാപനത്തിലേക്ക്‌ പ്രകടനം നടത്തിയത്‌. യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി രതീഷ് രത്നാകരൻ, ബി ജെ ലിജീഷ്, ഷൈജു ബാബു, അരുൺ ശശി, അലൻ ഷാജി,  എം എസ് ശരത്, രാഹുൽ രാജൻ, വൈശാഖ് ഷാജി, കപിൽ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top