Deshabhimani

കണ്ണെത്താത്ത പച്ചപ്പിൽ കാറ്റേൽക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 01:13 AM | 0 min read

 കോട്ടയം

കണ്ണെത്താത്ത ദൂരം പച്ചപുതച്ച നെൽവയൽ; അതിനെ കീറിമുറിച്ചുള്ള പാതയുടെ അരികിൽ നിരയായി തെങ്ങുകൾ; ഗ്രാമീണതയുടെ ഗന്ധമണിഞ്ഞ കാറ്റേറ്റ്‌ പാതയരികിൽ അൽപം സൊറ പറഞ്ഞിരിക്കാൻ താൽപര്യമുണ്ടോ? എങ്കിൽ പോരൂ, നീണ്ടൂരിലെ കൈപ്പുഴക്കാറ്റിലേക്ക്‌. പച്ചപ്പിൽ അലിഞ്ഞുചേർന്ന്‌ സൂര്യാസ്‌തമയം ആസ്വദിക്കാൻ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണാണിത്‌.
  മെഡിക്കൽ കോളേജ്‌ –- കല്ലറ റോഡിൽ ശാസ്‌താങ്കലിന്‌ സമീപമുള്ള, കിലോമീറ്ററുകൾ നീളുന്ന പാടശേഖരങ്ങളാണ്‌ കൈപ്പുഴക്കാറ്റ്‌ എന്ന ദൃശ്യചാരുത ഒരുക്കിയിരിക്കുന്നത്‌. ചെന്നെത്തുമ്പോൾ ആദ്യംതന്നെ സൂര്യാസ്‌തമയം കാണാനുള്ള സ്‌പോട്ട്‌ കാണാം. അതിന്‌ സമീപം ലഘുവ്യായാമ ഉപകരണങ്ങളുണ്ട്‌. അവിടെനിന്ന്‌ മുന്നോട്ടുപോയാൽ എത്തുന്നത്‌ നൂറുപറ, മാക്കോത്തറ എന്നീ പാടങ്ങളുടെ മധ്യത്തിലൂടെയുള്ള വഴിയിലേക്കാണ്‌. ഇത്‌ 500 ഏക്കറിലധികം വരും. പാടത്തേക്കിറങ്ങിയാൽ നടന്നാലും നടന്നാലും തീരില്ല. അതിന്‌ നടുവിൽനിന്നൊരു സെൽഫിയാണ്‌ ഇവിടെ വരുന്നവരുടെ ഇഷ്ട ക്ലിക്ക്‌.
  മൺപാത വീണ്ടും നീണ്ടുനിവർന്ന്‌ കിടക്കുകയാണ്‌. പാതയുടെ വശങ്ങളിൽ പാടത്തേക്ക്‌ വളഞ്ഞുനിൽക്കുന്ന തെങ്ങുകൾ. കൺമുമ്പിൽ വിരിപ്പുകാല, കറുകപ്പാടം,  പായിവട്ടം, വാവക്കാട്‌ അങ്ങനെ നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളിലായി സുന്ദരമായ പച്ചപ്പാടങ്ങൾ. ആ വഴികളിലൂടെ കൊതിതീരുവേളം സഞ്ചരിക്കാം.   കുടുംബത്തിനും കുട്ടികൾക്കുമൊപ്പമെത്തിയാൽ ജോറാകും


deshabhimani section

Related News

View More
0 comments
Sort by

Home