14 November Thursday

എൽഡിഎഫ്‌ സർക്കാരിന്റെ ജനപ്രീതി മാധ്യമങ്ങളുടെ 
ഉറക്കം കെടുത്തുന്നു: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024
കോട്ടയം
എൽഡിഎഫ്‌ സർക്കാർ നേടിയ ജനപ്രീതി കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഉറക്കം കെടുത്തുകയാണെന്ന്‌ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ–-മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെയും കേരളത്തോട്‌ കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും സിഐടിയു കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ നാലുചുറ്റും വളഞ്ഞുനിന്ന്‌ ആക്രമിച്ചിട്ടും 2021ൽ വർധിച്ച ഭൂരിപക്ഷത്തോടെയാണ്‌ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നത്‌. ജനങ്ങളുടെ ഹൃദയത്തിൽ എൽഡിഎഫ്‌ സർക്കാർ ഇടംനേടിയത്‌ നിക്ഷിപ്‌ത താൽപര്യക്കാർക്ക്‌ സഹിക്കാവുന്നതിനും അപ്പുറമായി. ആദ്യ ഇ എം എസ്‌ സർക്കാരിനെതിരെ കോൺഗ്രസും വർഗീയശക്തികളും മാധ്യമങ്ങളും ചേർന്ന്‌ രൂപീകരിച്ച മഴവിൽ സഖ്യത്തിന്റെ പുതിയ രൂപമാണ്‌ ഇപ്പോൾ എൽഡിഎഫ്‌ സർക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത്‌. 
കേരളത്തിന്‌ അർഹമായ വിഹിതം കേന്ദ്രസർക്കാർ തടഞ്ഞപ്പോൾ അത്‌ നേടിയെടുക്കാൻ സഹായിക്കുന്നതിന്‌ പകരം, സംസ്ഥാന സർക്കാരിനെ ആക്രമിക്കുകയായിരുന്നു മാധ്യമങ്ങൾ ചെയ്‌തത്‌. കേരളം നേടിയ മുന്നേറ്റം തടയുകയാണ്‌ മാധ്യമങ്ങളുടെ ലക്ഷ്യമെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു.
സിഐടിയു കോട്ടയം ഏരിയ പ്രസിഡന്റ്‌ സി എൻ സത്യനേശൻ അധ്യക്ഷനായി. എം കെ പ്രഭാകരൻ, പി ജെ വർഗീസ്‌, സുനിൽ തോമസ്‌, കെ ആർ അജയ്‌, പി എം രാജു, പി ഐ ബോസ്‌, ഇ കെ 
കുഞ്ഞുമോൻ, കെ പി രാജു എന്നിവർ സംസാരിച്ചു. 
 സിഐടിയു ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ  നടത്തിയ ധർണ ജില്ല ജോയിന്റ്‌ സെക്രട്ടറി അഡ്വ. കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ്‌  കെ എൻ രവി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വി പ്രദീപ്,  ജില്ലാകമ്മിറ്റിയംഗം പ്രമുദ,  ടി എം സുരേഷ് , വി എൻ രാജപ്പൻ, കെ എൻ രാജൻ, ജെയ്‌മോൻ രാജൻ, കെ എസ് ജയപ്രകാശ്, ടി വി ബിജോയ്, പി എൻ സാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top