15 December Sunday
9 നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ

എൽഡിഎഫ്‌ പ്രകടനവും ധർണയും ഇന്ന്‌ വൈകിട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
കോട്ടയം
സംഘപരിവാർ സർക്കാരിന്റെ അർധ ഫാസിസ്‌റ്റ്‌ ഭരണവാഴ്‌ചക്കെതിരെ വൻ ജനകീയ പ്രതിഷേധം ഉയർത്തി എൽഡിഎഫ്‌ ജില്ലാ–-മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജില്ലയിലെ ഒമ്പത്‌ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പ്രകടനവും ധർണയും നടത്തും. 
കോട്ടയത്ത്‌ പ്രകടനത്തെ തുടർന്ന്‌ നടത്തുന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റുമാനൂരിൽ അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌ എംഎൽഎയും പാലായിൽ മാണി സി കാപ്പൻ എംഎൽഎയും സമരപരിപാടി ഉദ്‌ഘാടനം ചെയ്യും. മറ്റ്‌ മണ്ഡലങ്ങളും സമരം ഉദ്‌ഘാടകരും: കാഞ്ഞിരപ്പള്ളി –- സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, പൂഞ്ഞാർ –- ജനതാദൾ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ്‌, പുതുപ്പള്ളി –- സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ചങ്ങനാശേരി –- ജനാധിപത്യ കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ  ഡോ. കെ സി ജോസഫ്‌, കടുത്തുരുത്തി –- എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ്‌, വൈക്കം –- സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവംഗം ടി പുരുഷോത്തമൻ.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top