19 October Saturday
എസ്എഫ്ഐ നേതാവിന്‌ മർദനം

മുഴുവൻ പ്രതികളെയും അറസ്‌റ്റുചെയ്യണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 

ഏറ്റുമാനൂർ 
ഏറ്റുമാനൂരിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ അക്രമിച്ച ആർഎസ്എസ്  സംഘത്തിലെ  മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര അധികാരത്തിന്റെ പിൻബലത്തിലാണ് ആർഎസ്‌എസുകാർ  നാട്ടിലാകെ ആക്രമണം സംഘടിപ്പിക്കുന്നത്‌.  ജോലി സംബന്ധമായ ആവശ്യത്തിന്‌ കിടങ്ങുരിൽ പോയ എസ്എഫ്ഐ ഏരിയ സെക്രട്ടറി മെൽബിൻ ജോസഫിനെ  ആർഎസ്എസ് ഗുണ്ടാസംഘം കാറിൽ പിൻതുടർന്ന് കമ്പികടികൊണ്ട്‌  ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 
ഏഴു പേരടങ്ങുന്ന സംഘം  മെൽബിന്റെ കൈകാലുകൾ തല്ലിയൊടിച്ചു. ഗുരുതരമായി പരിക്കേറ്റ  മെൽബിനെ കോട്ടയം മെഡിക്കൽ കോളേജ്‌  ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി.  ഇതിന് മുൻപ് ഏറ്റുമാനൂരപ്പൻ കോളേജ് ക്യാമ്പസിൽ എബിവിപി പ്രവർത്തകരുടെ ആക്രമണത്തിൽ മൂന്ന് എസ്എഫ്ഐ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും അക്രമികൾ തകർത്തു. മെൽബിനെ ആക്രമിച്ച  മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ അധികാരികളോട്‌ ആവശ്യപ്പെട്ടു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top