കോട്ടയം
കാത്തിരിപ്പിന് വിരാമമിട്ട് ഈയാഴ്ച കോടിമത വഴിയുള്ള കോട്ടയം –-ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കും. കാരാപ്പുഴയിലുള്ള നാടൻകേരി പാലത്തിന്റെ മറ്റൊരു പാലത്തിന്റെയും അറ്റകുറ്റ പണികൾ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തീരും. ഈ ആഴ്ച തന്നെ ബോട്ട് സർവീസ് പുനരാരംഭിക്കാൻ സാധിക്കുമെന്ന് ജലഗതാഗത വകുപ്പ് അധികൃതരും, നഗരസഭാ അധികൃതരും അറിയിച്ചു.
നിലവിൽ രണ്ട് സർവീസുകളാണ് കോടിമത ബോട്ട് ജെട്ടിയിൽനിന്ന് ആലപ്പുഴയ്ക്കുള്ളത്. ഒന്ന് കാഞ്ഞിരത്ത് നിന്നും മറ്റൊന്നു കോടിമത – -പള്ളം വഴിയുമാണ്. കാഞ്ഞിരം വഴിയുള്ള ബോട്ട് സർവീസിന് ആളുകൾ തീരെ കുറവാണ്. അവധി ദിവസങ്ങളിൽ എഴായിരം രൂപയുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടാകുന്നത്.
നാട്ടുകാർ കലക്ടർ അടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകുകയും പിന്നീട് ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തു. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ ജനുവരി ഒന്നുമുതൽ ഇത് വഴി സർവീസ് പുനരാരംഭിക്കുമെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇതിന് നഗരസഭ തയ്യാറായില്ല. പിന്നീടാണ് പ്രതിഷേധത്തിനിടെയാണ് സർവീസ് നടത്തുന്ന വഴിയിലുള്ള പാലങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയ്യാറായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..