15 November Friday

പ്രൊഫഷണൽ നാടകമത്സരം: ‘ഇതിഹാസം’ മികച്ച നാടകം.

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
ചങ്ങനാശേരി
സർഗ്ഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏഴ്  ദിവസങ്ങളിലായി നടന്ന സംസ്ഥാനതല പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകമായി തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ നാടകമായും പ്രേഷകർ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നാടകം കൊല്ലം ആവിഷ്‌കാരയുടെ അക്ഷരങ്ങൾ നേടി. മികച്ച സംവിധായകൻമാരായ - അശോക്, ശശി (ഇതിഹാസം), മികച്ച രചന ജയൻ തിരുമന (വടകര വരദയുടെ അച്ഛൻ), മികച്ച നടൻ സോബി ആലപ്പുഴ (ഇതിഹാസം), മികച്ച നടി ഗ്രീഷ്മ ഉദയ് (ഇതിഹാസം), മികച്ച ഗാനരചന രാജീവ് ആലുങ്കൽ (വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ്‌), മികച്ച സംഗീതം- എം കെ അർജുനൻ മാസ്റ്റർ (ഇതിഹാസം), മികച്ച രണ്ടാമത്തെ നടൻ സുനിൽ പൂമഠം (ഇതിഹാസം), മികച്ച രണ്ടാമത്തെ നടി  അമ്പിളി കൃഷ്ണ (മഞ്ഞുപെയ്യുന്ന മനസ്സ്), മികച്ച ഹാസ്യ നടൻ കോട്ടയം ശശി (മഞ്ഞുപെയ്യുന്ന മനസ്സ്‌) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
  നാടക മത്സരത്തിന് പ്രൊഫ.  പെരുന്ന വിജയൻ, പ്രൊഫ.  ജെയിംസ് മണിമല, ഡോ.  സണ്ണി ജോസഫ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. 
സമ്മാനങ്ങൾ സംവിധായകൻ  ബ്ലസ്സി വിതരണം ചെയ്തു. സർഗ്ഗക്ഷേത്ര രക്ഷാധികാരി ഫാ.  സെബാസ്റ്റ്യൻ അടിച്ചിറ അധ്യക്ഷനായി.   ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി, സെക്രട്ടറി ജിജി ജോർജ്, ഫൈൻ ആർട്‌സ് സൊസൈറ്റി ചെയർമാൻ വി ജെ ലാലി, സെക്രട്ടറി എസ്  പ്രേമചന്ദ്രൻ, ടെസി സെബാസ്റ്റ്യൻ, സോജൻ പ്ലാമ്പറമ്പിൽ, അഡ്വ.   റോയി തോമസ്, ജോസ് ജോൺസ് പുതിയാപറമ്പിൽ, ജിജി ഫ്രാൻസിസ്, ജോസ് ജോസഫ് നടുവിലേഴം, എൻ ജി ചെറിയാൻ, പ്രൊഫ.  സെബാസ്റ്റ്യൻ വർഗീസ്, ജോർജുകുട്ടി കല്ലറയ്ക്കൽ, എസ് എ രാജീവ്, സണ്ണി പാത്തിയ്ക്കൽ എന്നിവർ സംസാരിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top