22 October Tuesday

കുപ്രസിദ്ധ മോഷ്ടാവ്‌ തീവെട്ടി ബാബു പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
കോട്ടയം 
കുപ്രസിദ്ധ മോഷ്ടാവ്  കൊല്ലം പാരിപ്പള്ളി നന്ദുഭവനിൽ ബാബു (തീവെട്ടി ബാബു -60) മണർകാട് പൊലീസിന്റെ പിടിയിൽ.  ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന്‌ ബാഗ്‌ മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ മണർകാട് പള്ളിയ്ക്ക് സമീപം നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിനുള്ളിലാണ്‌ സംഭവം. ഇവിടത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിയ ബാബു ഇവരുടെ ബാഗുകൾ മോഷ്ടിച്ചു. സംഭവം തൊഴിലാളികൾ  കണ്ടതോടെ ഇയാൾ കെട്ടിടത്തിൽ നിന്ന്‌ ഇറങ്ങിയോടി.  തൊഴിലാളികൾ ബാബുവിനെ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ തീവെട്ടി ബാബുവാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിലായി നൂറിലേറെ മോഷണക്കേസുകൾ ബാബുവിന്റെ പേരിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top