26 September Monday
സംഭവം കൂരോപ്പടയിൽ

വൈദികന്റെ വീട് 
കുത്തിത്തുറന്ന് 50 പവൻ കവർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
പുതുപ്പള്ളി
കൂരോപ്പടയിൽ വൈദികന്റെ വീട് കുത്തിത്തുറന്ന് 50 പവനിലധികം സ്വർണവും പണവും മോഷ്‌ടിച്ചു. കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻകവർച്ച നടന്നത്. 90,000 രൂപയും കവർന്നതായി പൊലീസ്‌ പറഞ്ഞു. വൈകിട്ട്‌ 4.30 ഓടെ വീട്ടുകാർ പുറത്തേക്ക്പോയ സമയത്താണ്‌ മോഷണം. വൈകിട്ട്‌ 6.30 ഓടെ തിരിച്ചെത്തിയപ്പോഴാണ്‌ വിവരംഅറിയുന്നത്‌. 
മോഷ്ടാവിനെ കൈയിൽനിന്ന്‌ വീണുപോയതെന്നു കരുതുന്ന രണ്ടര പവൻ സ്വർണം പുരയിടത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെടുത്തു. ഫാദർ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്കും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്കുംപോയ സമയത്താണ് കവർച്ച നടന്നത്.
  വീട്ടിലെ മറ്റുമുറികളിലെ അലമാരകൾ കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. വീടു മുഴുവൻ മുളകുപൊടി വിതറിയിട്ടുണ്ട്‌. പാമ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപ പുരയിടത്തിൽകൂടി രക്ഷപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top