22 September Tuesday

ഒറ്റപ്പെട്ട്‌ പടിഞ്ഞാറ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കോട്ടയം
ജില്ലയുടെ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു. നാട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി.  കോട്ടയം–-കുമരകം റൂട്ടിൽ ആലുംമൂട് മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗം റോഡും വീടും പൂർണമായും വെള്ളത്തിനിടിയിലായി. കുമ്മനം ഭാഗവും വെള്ളത്തിലാണ്‌. ആലുംമൂട്‌ വഴിയുള്ള ഗതാഗതം നിലച്ചു.  കൊച്ചാനറോഡും ഇവിടെയുള്ള വീടുകളും വെള്ളത്തിലായി.  
കോടിമത ഭാഗവും പച്ചക്കറിമാർക്കറ്റും സമീപ പ്രദേശവും വെള്ളത്തിനടിയിലായി.  തിരുവാർപ്പ്‌  മോർകാട്‌ –-173 ഏക്കർ, കേളക്കേരി മാടപ്പള്ളി–-140 ഏക്കർ, പുതുക്കാട്‌ 50–-40 ഏക്കർ എന്നീ പാടശേഖരങ്ങൾ മടവീണു. പടശേഖരത്തിന്റെ വരമ്പിൽ താമസിക്കുന്നവരെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. കുമരകത്തും പലയിടത്തും വെള്ളം കയറി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top