19 September Saturday

224 കേന്ദ്രങ്ങളിൽ കർഷക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കോട്ടയം
ഇന്ത്യ വിൽക്കാൻ ഉള്ളതല്ല, കോർപറേറ്റ്‌ കൊള്ള അവസാനിപ്പിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഓൾ ഇന്ത്യ കിസാൻസഭ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിവിധ ഏരിയകളിൽ സമരപരിപാടികൾ സംഘടിപ്പിച്ചു. കർഷക ഭവനങ്ങളിലും കർഷകസംഘം ഓഫീസുകളിലുമായിരുന്നു സമരസംഗമം. 12 ഏരിയകളിൽ 224 കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. 
ജില്ലാതല ഉദ്‌ഘാടനം പാമ്പാടിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ എസ്‌ ഗിരീഷ്‌ അധ്യക്ഷനായി. അയ്‌മനത്ത്‌ ജില്ലാ പ്രസിഡന്റ്‌ അയ്‌മനം ബാബു, ചങ്ങനാശേരിയിൽ സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം പ്രൊഫ. എം ടി ജോസഫ്‌, വാഴൂർ കറുകച്ചാലിൽ പ്രൊഫ. ആർ നരേന്ദ്രനാഥ്‌, കിടങ്ങൂരിൽ സംസ്ഥാന കമ്മിറ്റി അംഗം പി എൻ ബിനു, വാഴപ്പള്ളിയിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ ഫിലിപ്പ്‌, കോട്ടയത്ത്‌ ജില്ലാ എക്സിക്യുട്ടീവ്‌ അംഗം ടി എം രാജൻ, കാഞ്ഞിരപ്പള്ളിയിൽ ഏരിയ സെക്രട്ടറി സജിൻ വട്ടപ്പള്ളി, വൈക്കത്ത്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ കുഞ്ഞപ്പൻ, കുടത്തുരുത്തിയിൽ ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം കെ ജയകൃഷ്‌ണൻ, തലയോപ്പറമ്പ്‌ ബ്രഹ്‌മമംഗലത്ത്‌ ഏരിയ സെക്രട്ടറി ടി ആർ സുഗതൻ, പാലാ രാമപുരത്ത്‌ ഏരിയ സെക്രട്ടറി വി ജി വിജയകുമാർ, പൂഞ്ഞാറിൽ ഏരിയ പ്രസിഡന്റ്‌ സി കെ ഹരിഹരൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top