05 October Thursday
കുട്ടിക്ക് ഒരു വീട് പദ്ധതി

അഞ്ചാമത്തെ വീടിന്‌ കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
കോട്ടയം
വീടില്ലാത്ത കുട്ടികൾക്ക് വീടുവച്ച്‌ നൽകുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെഎസ്‌ടിഎ) "കുട്ടിക്ക് ഒരു വീട്' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമിക്കുന്ന അഞ്ചാമത്തെ വീടിന്റെ കല്ലിടൽ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ നിർവഹിച്ചു. കോട്ടയം മൗണ്ട്‌ കാർമൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്കാണ്‌ വീട്‌ നിർമിച്ച്‌ നൽകുന്നത്‌. 
കുമരകം ചക്രംപടിയിൽ നടന്ന ചടങ്ങിൽ കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ ടി രാജേഷ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടിവ്‌ കമ്മിറ്റിയംഗം കെ വി അനീഷ് ലാൽ, സംസ്ഥാന കമ്മിറ്റിയംഗം കെ ജെ പ്രസാദ്, വാർഡംഗം സ്മിത, മൗണ്ട് കാർമൽ സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജെയിൻ, സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷിബു, ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ്, ജില്ലാ ജോ. സെക്രട്ടറി കെ പ്രകാശൻ, സബ് ജില്ലാ പ്രസിഡന്റ്‌ മോൻസി പീറ്റർ, സെക്രട്ടറി കെ എം സലിം എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top