03 August Tuesday

കാഞ്ഞിരപ്പള്ളി കോളേജിന്‌ സ്ഥലം ഏറ്റെടുക്കുന്നത്‌ പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

തിരുവനന്തപുരം 

ഐഎച്ച്ആർഡിയുടെ കാഞ്ഞിരപ്പള്ളിയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിക്കുന്ന കാര്യം പരിശോധിക്കാമെന്ന്‌ മന്ത്രി ആർ ബിന്ദു നിയമസഭയെ അറിയിച്ചു. ഡോ. എൻ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
   ഭവനനിർമാണ ബോർഡിന്റെ സ്ഥലം സൗജന്യമായി ചോദിച്ചെങ്കിലും അത്‌ മറ്റൊരു പദ്ധതിക്ക് നൽകി. പൂഞ്ഞാറിലെ എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ  സ്ഥലം നീക്കിവയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ല. സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തത് കോളേജിന്റെ അഫിലിയേഷന്‌ പ്രശ്‌നമാണ്‌. 
ഐഎച്ച്ആർഡി കോളേജുകളെ സ്വാശ്രയ സ്ഥാപനങ്ങളുടെ വിശാല ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്‌ എന്നതിനാൽ സർക്കാരിന് തുക അനുവദിക്കാൻ നയപരമായ തീരുമാനം വേണ്ടിവരും. പല എംഎൽഎമാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ പൊതുവിൽ ചർച്ച ചെയ്യാമെന്നും മന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top