15 May Saturday

ലേണേഴ്‌സും ഡ്രൈവിങ് ടെസ്റ്റും വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021
പൊൻകുന്നം
കാഞ്ഞിരപ്പള്ളി ജോയിന്റ‌് ആർടി ഓഫീസിൽ ഇടപാടുകൾക്ക് കാലതാമസം നേരിടുന്നതായി പരാതി. ലേണേഴ്‌സ്, ഡ്രൈവിങ് ടെസ്റ്റ് എന്നിവ യഥാസമയം നടക്കാത്തതുമൂലം അഞ്ചുമാസം വരെ കാത്തിരിക്കേണ്ടി വന്നവരുണ്ടെന്നാണ് പരാതി. പരിവാഹൻ സൈറ്റ് ഓപ്പണായി കിട്ടാത്തതുമൂലം ഇടപാടുകൾ വൈകുന്നുവെന്നും പൊതുജനം പരാതിപ്പെടുന്നു. സൈറ്റ് ഓപ്പണാക്കി നൽകേണ്ടത് ആർടി ഓഫീസിൽ നിന്നാണ്. 
പൊതുജനത്തിന് യഥാസമയം സൗകര്യം ലഭിക്കുന്നില്ലെങ്കിലും ചില ഏജന്റുമാർക്ക് ഇവയിൽ കൃത്യമായി ഇടപാടുകൾ നടത്താനാവുന്നുണ്ടെന്നും അവർ വഴി ഇടപാടുകൾ നടത്തുന്നവർക്ക് കാര്യങ്ങൾ സുഗമമായി നടത്താനാവുന്നുവെന്നും പരാതി ഉയർന്നു.എന്നാൽ എല്ലാം മാനദണ്ഡം പാലിച്ച് നടത്തുന്നുണ്ടെന്നും കാലതാമസം വരുന്നില്ലെന്നുമാണ് ഓഫീസ് അധികാരികൾ വിശദീകരിച്ചത്. 
90 ലേണേഴ്‌സും 60 ഡ്രൈവിങ് ടെസ്റ്റുമാണ് പ്രതിദിനം നടത്തേണ്ടത്. അവ കൃത്യമായി നടത്തുന്നുണ്ട്. എന്നാൽ ആൾക്കാർ സൈറ്റിൽ സ്വന്തമായി തീയതി തിരഞ്ഞെടുക്കുമെങ്കിലും ആ ദിവസം എത്താത്തതുമൂലം മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുന്നുണ്ട്. അതുമൂലം അറുപത് ടെസ്റ്റ് നടത്തേണ്ടിടത്ത് പലപ്പോഴും മുപ്പതുപേർക്ക് മാത്രമാണ് നടത്താനാവുന്നത്. അതോടെ മറ്റുള്ള അപേക്ഷകർക്ക് തീയതി ലഭിക്കാൻ വൈകുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top