കാനം കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച നേതാവ്: മന്ത്രി വി എൻ വാസവൻ
വാഴൂർ
കാനം രാജേന്ദ്രൻ കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച നേതാവാണെന്ന് മന്ത്രി വി എൻ വാസവൻ. കാനം രാജേന്ദ്രന്റെ വീട്ടിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാനം രാജേന്ദ്രൻ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കി പ്രവർത്തിച്ചു.
ഏറ്റെടുക്കുന്ന ദൗത്യം കൃത്യതയോടെയും ആത്മാർഥതയോടെയും നടപ്പാക്കി. ഏത് പ്രശ്നങ്ങളിലും ഉചിതമായി ഇടപെടാൻ കഴിയുന്ന മാനസിക തന്റേടത്തിന് ഉടമയായിരുന്നു എന്നും മന്ത്രി പറഞ്ഞു.
എംപിമാരായ പി സന്തോഷ് കുമാർ, ആന്റോ ആന്റണി, എംഎൽഎമാരായ വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി കെ ആശ, മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ, അഡ്വ. കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, സി കെ ശശിധരൻ, പി പി സുനീർ, സംവിധായകൻ വിനയൻ, അഡ്വ. ഗിരീഷ് എസ് നായർ, എൻ അരുൺ, ടി ടി ജിസ്‌മോൻ എന്നിവർ പങ്കെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു സ്വാഗതവും അഡ്വ. എം എ ഷാജി നന്ദിയും പറഞ്ഞു.
0 comments