19 November Tuesday

നോട്ട്‌ നിരോധന വാർഷികത്തിൽ പിന്നോട്ടുനടന്ന്‌ ബാങ്ക്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
കോട്ടയം
നാടിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച  നോട്ട്‌ നിരോധനത്തിന്റെ മൂന്നാം വാർഷികമായ വെള്ളിയാഴ്‌ച ദുരന്തവാർഷിക ദിനമായി ബാങ്ക് ജീവനക്കാർ ആചരിച്ചു.  
ബെഫിയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ കാനറാ ബാങ്ക് കെ കെ റോഡ്‌ ശാഖ മുതൽ സെൻട്രൽ ജങ്‌ഷൻ വരെ പിന്നോട്ടു നടന്നു. പ്രതിഷേധ യോഗം സിഐടിയു  ജില്ലാ സെക്രട്ടറി  എ വി റസൽ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ്  കെ പി ഷാ അധ്യക്ഷനായി. 
സിഐടിയു കോട്ടയം ഏരിയ സെക്രട്ടറി സുനിൽ തോമസ്, എബ്രഹാം തോമസ്, ടി എൻ മനോജ്, രാജേഷ് ഡി മനാത്ത്, വി കെ രമേഷ്, നിധിൻ, അമൃതരാജ്, കെ എസ്‌ സൈജു, ജോയ്, എം യു തോമസ്, കെ വേണുഗോപാൽ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു. 
ഡിബിഇഎഫ്‌ ജില്ലാ പ്രസിഡന്റ്  കെ ആർ പ്രസന്നകുമാർ സ്വാഗതവും ബെഫി ജില്ലാ സെക്രട്ടറി വി പി ശ്രീരാമൻ  നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top