08 November Friday

ഉണരുകയായ്‌ കൗമാര മേളകൾ; താരങ്ങൾ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

 കോട്ടയം

സമയമായ്‌... പോരാടുവാൻ...   ഉണരുകയായ്‌ കലാ–-കായിക–- ശാസ്‌ത്രമേളകൾ... വിദ്യാർഥികൾ ഹൃദയം കീഴടക്കുന്ന ദിനങ്ങൾക്കായി കാത്തിരിക്കുകയാണ്‌ ജില്ല. പോരാട്ടങ്ങളുടെ പുതിയ പോർമുഖങ്ങൾ തുറക്കുന്ന കായികോത്സവത്തോടെയാണ്‌ മേളകൾക്ക്‌ ജില്ലയിൽ തുടക്കമായത്‌. ഇതിന്റെ ഭാഗമായുള്ള അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ ഒക്‌ടോബർ 23, 24, 25 തീയതികളിലായി പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കും. ഇത്തവണ പ്രഥമ കേരളാ സ്‌കൂൾ ഒളിമ്പിക്‌സ്‌ നടക്കുന്നതിനാൽ ഗെയിംസ്‌ മത്സരങ്ങളും കായികോത്സവത്തിന്റെ ഭാഗമാകും. ജില്ലയിലെ ഗെയിംസ്‌ മത്സരങ്ങൾ പുരോഗമിക്കുകയാണ്‌. 21ന്‌ പാലാ സെന്റ്‌ തോമസ്‌ കോളേജിൽ നടക്കുന്ന നീന്തൽ മത്സരത്തോടെ ജില്ലാ ഗെയിംസ്‌ പൂർത്തിയാകും. 
നവംബർ ഒന്ന്‌, രണ്ട്‌ തീയതികളിലായി നടക്കുന്ന ശാസ്‌ത്ര–- ഗണിതശാസ്ത്ര–- പ്രവർത്തി പരിചയ മേളയോടെ ഈ വർഷത്തെ പോരാട്ടങ്ങൾ കൂടുതൽ കരുത്തുറ്റ
താകും. കറുകച്ചാൽ സബ്‌ജില്ലയാകും പുതിയ പ്രതിഭകൾ സംഗമിക്കുന്ന ശാസ്‌ത്ര–- ഗണിതശാസ്ത്ര–- പ്രവർത്തി പരിചയ മേളയ്ക്ക്‌ വേദിയാവുക. ഇതിന്‌ മുന്നോടിയായുള്ള സബ്‌ജില്ലാ മത്സരങ്ങൾ ആരംഭിച്ചു.
വൈക്കം സബ്‌ജില്ലയിലാണ്‌ കലയുടെ ഈണങ്ങളുയർത്തുന്നു റവന്യൂ ജില്ലാ കലോത്സവത്തിന്‌ തിരിതെളിയുക. നവംബർ 27, 28, 29, 30 ദിവസങ്ങളിൽ നടക്കുന്ന കലയുടെ ആഘോഷങ്ങളിൽ ആയിരങ്ങൾ പങ്കാളികളാകും. നേരത്തെ നവംബർ 19 മുതൽ 22 വരെ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന കലോത്സവം ജനുവരിയിലേക്ക്‌ മാറ്റിയതോടെയാണ്‌ ജില്ലയിലെ സമയക്രമങ്ങളിലും മാറ്റമുണ്ടായത്‌. കഴിഞ്ഞ തവണ ഓവറോൾ കപ്പ്‌ നേടിയ ളാക്കാട്ടൂർ എംജിഎം എൻഎസ്‌എസ്‌ എച്ച്‌എസ്‌എസാണ്‌ ഇത്തവണത്തേയും കലോത്സവത്തിലെ ശ്രദ്ധാകേന്ദ്രം. 23ാം കപ്പാണ്‌ അവർ ലക്ഷ്യമിടുന്നത്‌. മത്സരവേദികൾ ഉടൻ തീരുമാനമാകുമെന്നും ഇതിന്‌ ശേഷം സ്വാഗതസംഘം രൂപീകരണം ഉൾപ്പെടെ നടക്കുമെന്നും വിദ്യഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top